ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് ഏരിയയിൽ ഇന്ന് വ്യാഴാഴ്ച കണ്ട പുക പൈപ്പ്ലൈൻ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ ചെറിയ തീപിടുത്തത്തെത്തുടർന്നാണെന്ന് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
പതിവ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് സംഭവമെന്നും തീപിടിത്തം ആകസ്മികമാണെന്നും ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഫുജൈറയിലെ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ തന്നെ സ്ഥലത്തേക്ക് വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






