സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇറാന് നേരെ അമേരിക്ക വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്ക വീണ്ടുമൊരു ആക്രമണത്തിന് മുതിർന്നാൽ യുഎസിനെതിരെ പുതിയ യുദ്ധ മുന്നണികൾ (New Fronts) തുറന്നുകൊണ്ട് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധാവസ്ഥ വീണ്ടും കടുത്തിരിക്കുകയാണ്.
ഇന്നലെ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാന് നേരെ ഒരു പുതിയ സൈനിക നടപടിക്ക് താൻ ഉത്തരവിടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ഗൾഫ് മേഖലയിലെ സഖ്യകക്ഷികളുടെ അഭ്യർത്ഥനയെത്തുടർന്ന് ആ തീരുമാനം താല്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി.






