ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ Ain Gold & Diamonds LLC. പ്രവർത്തനം ആരംഭിച്ചു
Ain Gold & Diamonds LLC. യുടെ പുതിയ ശാഖ വെള്ളിയാഴ്ച, 2026 മെയ് 22-ന് വൈകുന്നേരം 5 മണിക്ക് പ്രശസ്തമായ ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ, Gold Souq മെട്രോ സ്റ്റേഷനു സമീപം പ്രവർത്തനം ആരംഭിച്ചു. UAE സ്വദേശിയായ പ്രശസ്ത വ്യവസായിയും മനുഷ്യസ്നേഹിയുമായ അബ്ദുള്ള ഹസ്സൻ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
പുതിയ ഷോറൂമിൻ്റെ വിലാസം: Ain Gold & Diamonds LLC.
Shop No. 4, Shamma 3, Dubai Gold District, Near Gold Souq Metro Station Exit 1., Gold Souq, Dubai, UAE.
Ain Gold Wallet എന്ന നവീനവും ഉപഭോക്തൃ സൗഹൃദവുമായ സ്വർണസമ്പാദ്യ പ്ലാറ്റ്ഫോമിൻ്റെ അനുബന്ധ സംരംഭമായാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വെറും 1 ദിർഹം മുതൽ സ്വർണ്ണം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കി, കൂടുതൽ ആളുകൾക്ക് സ്വർണ്ണം ലഭ്യമാക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
ആധുനിക ഉപഭോക്തൃ ലോകത്തിലെ മനോഹാരിതകളും സവിശേഷതകളും ഉപയോഗപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ ഷോറൂമിൽ, ഉയർന്ന നിലവാരത്തിലുള്ള സ്വർണാഭരണങ്ങൾ, ഗോൾഡ് കോയിൻസ്, ഗോൾഡ് ബാർസ്, ഡയമണ്ട് ആഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദുബായിൽ ദിനംപ്രതി വളർന്ന് വരുന്ന സ്വർണ വിപണിയിയെ ആശ്രയിക്കുന്ന സ്വദേശികളുടെയും അന്തർദേശീയ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ Ain Gold & Diamonds LLC. യുടെ സ്ഥാപകനും CEO യുമായ Adv. Siya Noorudeen Kunju, സ്ഥാപനത്തിന്റെ ഭാവി പദ്ധതികളും ഇത് വരെയുള്ള പ്രവർത്തനങ്ങളും പങ്കുവച്ചു. സ്വർണ വ്യവസായ രംഗത്തെ 34 വർഷത്തെ അനുഭവ സമ്പത്തോടുകൂടി ഗ്രൂപ്പിൻ്റെ വളർച്ചയും നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.

വ്യക്തമായ പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന രീതികളും വഴി ആഭരണ-സ്വർണ നിക്ഷേപ രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ് Ain Gold & Diamonds LLC. യുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ചെറിയ കാലയളവിൽ കൂടുതൽ ശാഖകൾ ആരംഭിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.
ഉപഭോക്താക്കൾക്ക് വിശ്വാസ്യത, പരിശുദ്ധത, മികച്ചമൂല്യം, മികവുറ്റസേവനം എന്നിവ ഉറപ്പാക്കിക്കൊണ്ട് ദീർഘകാലബന്ധം സ്ഥാപിക്കുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിശ്വാസവും ആധുനിക സാങ്കേതിക വിദ്യയും ഏകോപിപ്പിച്ചുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ Adv. Siya Noorudeen Kunju, Ben Cherian Babu (Retail Manager) എന്നിവർ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സ്ഥാപനത്തി ൻ്റെ ലക്ഷ്യങ്ങൾ, വികസന പദ്ധതികൾ, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ, ഭാവി സംരംഭങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി.
Ain Gold & Diamonds LLC. ൻ്റെ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥർ, വീശിഷ്ട അതിഥികൾ, വ്യവസായ രംഗത്തെ പ്രതിനിധികൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. സ്വർണ-ആഭരണ രംഗത്തെ മികവ്, വിശ്വാസ്യത, നവീന ട്രെൻഡുകൾ, ഉപഭോക്തൃ സംതൃപ്തി എന്നിവയിലുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധത ചടങ്ങിലൂടെ വ്യക്തമായി പ്രതിഫലിച്ചു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗോൾഡ് സൂക്കിലെ ഗോൾഡ് ഡിസ്ട്രിക്ടിൽ ഗോൾഡ് സൂക്ക് മെട്രോയുടെ Exit 1 ന് അടുത്തായി പുതിയ ശാഖ ആരംഭിച്ചതോടെ സ്ഥാപനത്തിൻ്റെ വളർച്ചയിൽ മറ്റൊരു പ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്.







