ദുബായിലെ പ്രശസ്തമായ ഗ്ലോബൽ വില്ലേജ് (Global Village) അതിന്റെ 31-ാമത് സീസണിനായി ഒക്ടോബർ 14-ന് വീണ്ടും തുറക്കുന്നു. ഇതിന്റെ മുന്നോടിയായി ടിക്കറ്റ് നിരക്കുകളും പ്രവർത്തന സമയങ്ങളും അധികൃതർ പ്രഖ്യാപിച്ചു.
31-ാമത് സീസണിനായി ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വാഗതം ചെയ്തുതുടങ്ങും.
പ്രവൃത്തിദിനങ്ങളിൽ ഒരാൾക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക് . വാരാന്ത്യങ്ങൾ (വെള്ളി മുതൽ ഞായർ വരെ) & പൊതു അവധി ദിവസങ്ങളിൽ 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ അല്ലെങ്കിൽ ഓപ്പണിംഗ് ദിവസം മുതൽ നേരിട്ട് ഗേറ്റിൽ നിന്നോ ടിക്കറ്റുകൾ ലഭ്യമാകും.
ഞായർ മുതൽ ബുധൻ വരെ: വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെയും, വ്യാഴം മുതൽ ശനി വരെ & പൊതു അവധികൾ: വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 1 മണി വരെയും ആണ് പ്രവർത്തന സമയങ്ങൾ .






