ഈദ് അൽ അദ്ഹ അവധിക്കാലത്ത് അജ്മാനിൽ എല്ലാ പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ് അറിയിച്ചു. 2026 മെയ് 26 ചൊവ്വാഴ്ച മുതൽ 2026 മെയ് 29 വെള്ളിയാഴ്ച വരെ ആണ് സൗജന്യ പാർക്കിംഗ് ഉണ്ടാകുക.
സാധാരണ പണമടച്ചുള്ള പാർക്കിംഗ് പ്രവർത്തനങ്ങൾ 2026 മെയ് 30 ശനിയാഴ്ച പുനരാരംഭിക്കും.






