നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിതമ്പള്ളി സ്വദേശി ഷറഫുദ്ദീൻ നാരങ്ങാടൻ (46) ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടൻ അബുദാബി ഷെയ്ഖ് ഷക്ബൂത്ത് ഹോസ്പിറ്റലിൽ
എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഒരു വർഷം മുമ്പേയാണ് ഷറഫുദ്ദീൻ ജോലിക്കായി അബുദാബിയിൽ എത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: ബീരാൻകുട്ടി. മാതാവ്: സൈനബ. ഭാര്യ: ഹസീബ. മക്കൾ: ഫാത്തിമ സാനിയ, മുഹമ്മദ് സഹൽ.






