അബുദാബിയിൽ തിരുവനന്തപുരം കണിയാപുരം അണക്കപ്പിള്ള സ്വദേശി നിഷാദ് മൻസിൽ അർഷാദ് അബ്ദുൽ റഷീദ് (34) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അബുദാബി എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. അബ്ദുൽ റഷീദ്-ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിൻ. മക്കൾ: ജാബിർ, ജസ മർഹ.
മൃതദേഹം നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.






