അനന്തരാ കലാദീക്ഷ സീസൺ 3 ജൂൺ 6-ന് അജ്മാനിൽ ; നൃത്ത-സംഗീത വിരുന്നിനൊപ്പം കാരുണ്യഹസ്തവുമായി അനന്തരാ അക്കാദമി

Anantara Kaladeeksha Season 3 on June 6 in Ajman; Anantara Academy extends a helping hand with a dance and music festival

അജ്മാൻ: യുഎഇയിലെ പ്രമുഖ കലാലയമായ ‘അനന്തരാ ഫൈൻ ആർട്സ് ട്രെയിനിംഗ്’ അക്കാദമിയുടെ വാർഷിക മഹോത്സവം ‘കലാദീക്ഷ 2026 സീസൺ 3’ ജൂൺ 6 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ അജ്മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ വെച്ച് അരങ്ങേറുന്നു. പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം ശ്വേതയുടെ നേതൃത്വത്തിലാണ് ഈ വിപുലമായ കലാപരിപാടികൾ നടക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ, സംഗീതം, വാദ്യോപകരണ സംഗീതം എന്നിവ കോർത്തിണക്കിയുള്ള വൈവിധ്യമാർന്ന കലാവിരുന്നാണ് ഈ വർഷം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

കലാദീക്ഷയുടെ മൂന്നാം സീസണിനോടനുബന്ധിച്ച്, സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന മൂന്ന് വ്യക്തികൾക്ക് സാമ്പത്തിക ധനസഹായം നൽകിക്കൊണ്ട് കാരുണ്യത്തിന്റെ പുതിയൊരു മാതൃക കൂടി അനന്തരാ ഈ വർഷം കാഴ്ചവെക്കുന്നു.

ജൂൺ 6-ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന, കലയും കാരുണ്യവും ഒന്നിക്കുന്ന ഈ സാംസ്കാരിക സന്ധ്യയിലേക്ക് എല്ലാ കലാസ്വാദകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!