യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും താപനില 47°C വരെയെത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. അതേസമയം പൊടികാറ്റ് തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് വരെയുള്ള കാറ്റ് ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുമെന്നും ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും എൻസിഎം അറിയിച്ചു.
ഉൾനാടൻ പ്രദേശങ്ങളിൽ പരമാവധി താപനില 42–47°C ഉം, തീരങ്ങളിലും ദ്വീപുകളിലും 36–42°C ഉം, പർവതങ്ങളിൽ 32–38°C ഉം ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.






