ദുബായിൽ ഒരു യുവതി വാഹനമോടിക്കുമ്പോൾ, യാത്രക്കാരി തൊട്ടടുത്തുള്ള വാതിലിൽ ഇരുന്ന് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഗുരുതരമായ അപകടത്തിലാക്കുന്ന രീതിയിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ദുബായ് പോലീസ് നിയമലംഘനം നടത്തിയ ആളെ കണ്ടെത്തി വാഹനം പടിച്ചെടുത്ത് പിഴ ചുമത്തി.
ചലിക്കുന്ന വാഹനത്തിന് പുറത്ത് ഇരിക്കുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തേക്ക് നീട്ടുകയോ ചെയ്യുന്നത് ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ ഉള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുവെന്നും, ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ഊന്നിപ്പറഞ്ഞു,
60 ദിവസത്തേക്ക് വാഹന കണ്ടുകെട്ടൽ, 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ, 2,000 ദിർഹം പിഴ എന്നിവയാണ് ചുമത്തിയതെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.






