യുഎഇയിൽ മയ ക്കു മ രുന്ന് വിതരണം ചെയ്യാനുള്ള ഒരു ക്രിമിനൽ ഗൂഢാലോചന പരാജയപ്പെടുത്തിയതായി നാഷണൽ ആന്റി നാർക്കോട്ടിക് അതോറിറ്റി ഇന്ന് ജൂൺ 16 ചൊവ്വാഴ്ച അറിയിച്ചു.
യുഎഇ അധികൃതർ രാജ്യവ്യാപകമായി നടത്തിയ ഏകോപിത ഓപ്പറേഷനിൽ 23 പ്രതികളെ അറസ്റ്റ് ചെയ്യുകയും ഗണ്യമായ അളവിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഫെഡറൽ നാർക്കോട്ടിക് കൺട്രോൾ പ്രോസിക്യൂഷനിൽ നിന്നുള്ള സൂചനയെ തുടർന്നാണ് അറസ്റ്റ് നടന്നത്.
ഫെഡറൽ നാർക്കോട്ടിക് പ്രോസിക്യൂഷനും നാഷണൽ ആന്റി നാർക്കോട്ടിക് അതോറിറ്റിയും മേൽനോട്ടം വഹിച്ച ഈ ഓപ്പറേഷൻ, റാസൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും മറ്റ് യോഗ്യതയുള്ള സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നടത്തിയത്.






