ദുബായ് വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു

ദുബായ്: ഇന്ന് രാവിലെ ദുബായ് വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് എത്തി. ആഭരണ പ്രേമികൾക്ക് കുറഞ്ഞ വിലയിൽ സ്വർണ്ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 496.75 ദിർഹമായിരുന്നു വില. വ്യാഴാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 509.25 ദിർഹമായിരുന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 496.75 ദിർഹവും (12.5 ദിർഹം കുറഞ്ഞു), 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 460.0 ദിർഹവും (11.5 ദിർഹം കുറഞ്ഞു), ഒരു ഗ്രാം 21 കാരറ്റ് സ്വർണ്ണത്തിന് 441.25 ദിർഹവും ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 378.0 ദിർഹവുമാണ് നിരക്ക്. 14 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 295.0 ദിർഹമാണ് നിരക്ക്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളർ എന്ന നിരക്കിലെത്തി. വെള്ളി വിലയിലും നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി ഔൺസിന് 63.63 ഡോളറായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!