ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു ; അബുദാബിയിലെ ‘സഫാരി പ്ലാസ’ റെസ്റ്റോറന്റ് അടപ്പിച്ചു

Abu Dhabi's Safari Plaza restaurant closed for violating food safety standards

പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പ്രവർത്തിച്ചതിനെ തുടർന്ന് അബുദാബിയിലെ ‘സഫാരി പ്ലാസ റെസ്റ്റോറന്റ്’ (Safari Plaza Restaurant) അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) താൽക്കാലികമായി അടപ്പിച്ചു.

അബുദാബി സിറ്റിയിലെ അൽ മുറൂർ റോഡിൽ (Al Muroor Road) പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ, തുടർച്ചയായ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളും അവ പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയും ചൂണ്ടിക്കാണിച്ചാണ് ഇന്ന് ജൂൺ 25-ന് ഈ അഡ്മിനിസ്ട്രേറ്റീവ് ക്ലോഷർ ഓർഡർ പുറപ്പെടുവിച്ചത്.

റെസ്റ്റോറന്റിലെ പോരായ്മകൾ പൂർണ്ണമായും പരിഹരിക്കുകയും, അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുകയും ചെയ്യുന്നത് വരെ ഈ താൽക്കാലിക വിലക്ക് നിലനിൽക്കും.

എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി അതോറിറ്റി നടത്തുന്ന നിരന്തരമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!