സൈനിക പരിശീലന ദൗത്യത്തിനിടെ യുഎഇ സ്വദേശിയായ സൈനികന് ജീവൻ നഷ്ടപ്പെട്ടു : അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രാലയം

UAE soldier dies during training mission, Ministry of Defence expresses grief

യുഎഇയിൽ ഇന്ന് ജൂൺ 27 ശനിയാഴ്ച നടന്ന ഔദ്യോഗിക സൈനിക പരിശീലന ദൗത്യത്തിനിടെ (Training mission) യു.എ.ഇ സ്വദേശിയായ സൈനികൻ രക്തസാക്ഷിയായതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യു.എ.ഇ സായുധ സേനയിലെ ഫസ്റ്റ് കോർപ്പറലായ ഇസ്സ ഗലൂം അൽ ബലൂഷി (Issa Ghaloum Al Baloushi) ആണ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടത്.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ധീര സൈനികന്റെ വേർപാടിൽ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് മന്ത്രാലയം പ്രാർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!