സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണു; 14 പേർക്ക് ദാരുണാന്ത്യം, എല്ലാവരും സ്വദേശികൾ

Saudi Aramco helicopter crashes- 14 people killed, all locals

സൗദി അറേബ്യയിലെ റാസ് തനൂറയിൽ ഇന്ന് ജൂൺ 28 ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വൻ ദുരന്തം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരണപ്പെട്ടു.

മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണെന്ന് (Saudi citizens) സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം നിലവിൽ വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഔദ്യോഗിക ഏജൻസികളുടെയും ബന്ധപ്പെട്ട അധികൃതരുടെയും നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!