ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്ന് വൻകിട പദ്ധതികളുടെ (ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിംഗ്, എ.ഐ പാർക്ക്) ഭാഗമായി ദുബായ് മുൻസിപ്പാലിറ്റി പുതിയൊരു ഡിസൈൻ മത്സരം പ്രഖ്യാപിച്ചു.
ദുബായിലെ പ്രസിദ്ധമായ ‘അൽ സഫ 2 പാർക്ക്’ (Al Safa 2 Park) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർരൂപകൽപ്പന ചെയ്യാനുള്ള ആശയങ്ങളാണ് ഈ മത്സരത്തിലൂടെ ക്ഷണിച്ചിരിക്കുന്നത്.
അർബൻ പ്ലാനർമാർ, ആർക്കിടെക്റ്റുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, എ.ഐ വിദഗ്ദ്ധർ എന്നിവർക്കെല്ലാം ഈ ആഗോള ചലഞ്ചിൽ പങ്കെടുക്കാം. ആകെ 2,00,000 ദിർഹമാണ് (ഏകദേശം 45 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,00,000 ദിർഹവും, രണ്ടാം സ്ഥാനത്തിന് 65,000 ദിർഹവും, മൂന്നാം സ്ഥാനത്തിന് 35,000 ദിർഹവും സമ്മാനമായി ലഭിക്കും.
പങ്കെടുക്കുന്നവർ പാർക്കിന്റെ നിലവിലെ അവസ്ഥ വിശകലനം ചെയ്യാനും, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും, പുതിയ ഡിസൈൻ മോഡലുകൾ തയ്യാറാക്കാനും എ.ഐ ടൂളുകൾ ഉപയോഗിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ഡിസൈനർമാരും ദുബായ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന ജൂറിയും ഒപ്പം പ്രദേശവാസികളും ചേർന്നായിരിക്കും മികച്ച ഡിസൈനുകൾ തിരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയങ്ങൾ ദുബായ് മുൻസിപ്പാലിറ്റി യഥാർത്ഥ പാർക്ക് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തും.
As part of Dubai’s vision to strengthen its global leadership in harnessing artificial intelligence to shape the cities of the future, H.H. Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Deputy Prime Minister and Minister of Defence, and Chairman of The… pic.twitter.com/5Ogb4M8qcQ
— بلدية دبي | Dubai Municipality (@DMunicipality) June 28, 2026






