“ഏഴിന്റെ ഏഴുന്നള്ളത്ത്” : ‘മ്മടെ തൃശ്ശൂർ പൂരം 2026’ ദുബായിൽ ഡിസംബർ 2 ന് !

“The Seventh of the Seven”: ‘Our Thrissur Pooram 2026’ in Dubai on December 2nd!

ദുബായ്: യുഎഇയിലെ പ്രവാസി തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ‘മ്മടെ തൃശ്ശൂർ ഒഫീഷ്യൽ’ സംഘടനയുടെ വാർഷിക പൊതുയോഗവും പൂരം പ്രഖ്യാപനവും ദുബായ് ദേര കോറൽ ഹോട്ടലിൽ വെച്ച് നടന്നു. തൃശ്ശൂർ പൂരത്തിന്റെ അതേ മാതൃകയിൽ കഴിഞ്ഞ ആറ് വർഷങ്ങളായി ദുബായിൽ പൂരം സംഘടിപ്പിച്ചു വരുന്ന സംഘടനയുടെ ഏഴാമത് പൂരമാണ് ഇത്തവണ അരങ്ങേറുന്നത്. “ഏഴിന്റെ ഏഴുന്നള്ളത്ത്” എന്ന പേരിൽ 2026 ഡിസംബർ 2-നാണ് ‘മ്മടെ തൃശ്ശൂർ പൂരം 2026’ സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി വരുന്ന സെപ്റ്റംബർ 27-ന് ‘ഈണം 2026’ എന്ന പരിപാടിയും നടക്കും. ഇരു പരിപാടികളുടെയും ഔദ്യോഗിക പോസ്റ്റർ പ്രകാശനം യോഗത്തിൽ വെച്ച് നിർവ്വഹിച്ചു.മ്മടെ തൃശ്ശൂർ ഒഫീഷ്യൽ പ്രസിഡന്റ് അനൂപ് അനിൽദേവൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ വാർഷിക റിപ്പോർട്ടും, ട്രഷറർ രശ്മി രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.യോഗത്തിൽ വെച്ച് 2026-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അനൂപ് അനിൽദേവൻ (പ്രസിഡന്റ്), സുനിൽ ആലുങ്കൽ (ജനറൽ സെക്രട്ടറി), സജിത്ത് ശ്രീധരൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റു ഭാരവാഹികൾ: സീനിയർ വൈസ് പ്രസിഡന്റ്: സുധീഷ് കോക്കാട്ട് വൈസ് പ്രസിഡന്റുമാർ: ഷഹീർ, അനിൽ അരങ്ങത്ത്, ബിജു ഭാസ്കർ ജോയിന്റ് സെക്രട്ടറിമാർ: മനീഷ് സദാനന്ദൻ, വിഷ്ണു ആനന്ദ്, റോഷൻ വെണ്ണിക്കൽ ജോയിന്റ് ട്രഷറർമാർ: രാജേഷ് മാരാത്ത്, രഞ്ജിത്ത് ചന്ദ്രൻ, സുശാന്ത് സുരേന്ദ്രൻ ഇവന്റ്സ് കൺവീനർ: ഷാജു പഴയാറ്റിൽ ആർട്ട് സെക്രട്ടറി: ശ്രീലക്ഷ്മി രാജു സ്പോർട്സ് സെക്രട്ടറി: ദീപേഷ് അന്ദേഴത്ത് വെൽഫയർ സെക്രട്ടറി: അക്ബർഷാ ഇവർക്ക് പുറമെ ലീഗൽ അഡ്വൈസറായി അഡ്വ. ബക്കർ അലിയെയും, അജയ് ജോർജിനെ മീഡിയ കൺവീനറായും, വനിതാ വേദി കൺവീനറായി മിനി ഇന്ദുകുമാറിനെയും, യൂത്ത് വിംഗ് കൺവീനറായി അഗ്നി അനിലിനെയും, യൂത്ത് അംബാസഡറായി അനുജ നായർ എന്നിവരെയെയുംതെരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

വരും വർഷങ്ങളിൽ കൂടുതൽ ആഘോഷങ്ങളും സ്പോർട്സ് മേളകളും ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!