എത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിൽ ഓഗസ്റ്റ് വരെ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ

Etihad Rail Project_ Temporary traffic diversion in Sharjah until August.

ഷാർജയിലെ പ്രമുഖ റോഡുകളിൽ എതിഹാദ് റെയിൽ സ്റ്റേഷൻ ആക്സസ് റോഡ് പ്രൊജക്റ്റിന്റെ (Etihad Rail Station Access Roads Project) നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാർജ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) താൽക്കാലിക ഗതാഗത നിയന്ത്രണങ്ങളും (Traffic diversion) റൂട്ട് മാറ്റങ്ങളും പ്രഖ്യാപിച്ചു.

യൂണിവേഴ്സിറ്റി സിറ്റിക്കും (University City) അർദ് അൽ മആഹിദിനും (Ard Al Maahid) ഇടയിലാണ് ഈ മാറ്റങ്ങൾ വരുന്നത്. ഭാവിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള റോഡ് വികസനത്തിന്റെ ഭാഗമായാണ് ഈ നടപടി.

നാളെ 2026 ജൂലൈ 4 ശനിയാഴ്ച മുതൽ ഈ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 23 ഞായറാഴ്ച വരെ ഇത് തുടരുമെന്ന് SRTA വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി ഔദ്യോഗിക ട്രാഫിക് പ്ലാൻ അനുസരിച്ചുള്ള ബദൽ റൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഈ റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നവർ തിരക്കേറിയ സമയങ്ങളിൽ (Peak hours) ഉണ്ടാകാൻ സാധ്യതയുള്ള യാത്രാ തടസ്സങ്ങളും സമയനഷ്ടവും മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യേണ്ടതാണ്.

റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ട്രാഫിക് സൈൻ ബോർഡുകളും ദിശാസൂചനകളും കൃത്യമായി പാലിക്കുക. നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി വേഗത കുറച്ചും അതീവ ജാഗ്രതയോടെയും വാഹനമോടിക്കുക. സാധ്യമാകുന്നവർ മറ്റ് ബദൽ റോഡുകൾ (Alternative routes) ഉപയോഗിക്കാൻ ശ്രമിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!