കനത്ത ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ ദുബായിൽ കുടിവെള്ളവും ഐസ്‌ക്രീമും വിതരണം ചെയ്യുന്ന ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ കാമ്പെയ്ന് തുടക്കമായി

The 'Al Freej Fridge' campaign, which distributes drinking water and ice cream to provide relief to workers amidst the intense heat, has been launched in Dubai.

ദുബായിൽ കടുത്ത വേനൽച്ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് (Outdoor workers) ആശ്വാസമേകാൻ ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ കാമ്പെയ്ന്റെ മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമായി. വരും മാസങ്ങളിൽ ദുബായിലുടനീളമുള്ള തൊഴിലാളികൾക്കായി 20 ലക്ഷം (2 Million) തണുത്ത കുടിവെള്ള കുപ്പികൾ, ജ്യൂസുകൾ, ഐസ്‌ക്രീമുകൾ എന്നിവ വിതരണം ചെയ്യാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ (MBRGI) പിന്തുണയോടെ, ‘ഫർജാൻ ദുബായ്’ (Ferjan Dubai), സുഖിയ യു.എ.ഇ (Suqia UAE), യു.എ.ഇ ഫുഡ് ബാങ്ക് എന്നിവ സംയുക്തമായാണ് ഈ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിക്കുന്നത്.

ഇതൊരു ഒരു ദിവസത്തെ ക്യാമ്പല്ല, മറിച്ച് കനത്ത ചൂടുള്ള അടുത്ത രണ്ട് മാസക്കാലം മുഴുവൻ നീണ്ടുനിൽക്കും. അത്യാധുനിക റഫ്രിജറേറ്റഡ് വാനുകളിൽ (റഫ്രിജറേറ്റഡ് സംഭരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങൾ) വോളന്റിയർമാർ ദുബായിലെ വിവിധ ജോലിസ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് തൊഴിലാളികൾക്ക് ഇവ സുരക്ഷിതമായി വിതരണം ചെയ്യുന്നത്.

2024-ൽ നടന്ന ആദ്യ പതിപ്പിൽ 10 ലക്ഷം പാനീയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം അത് 20 ലക്ഷമായി ഉയർന്നു. 15-ലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും 250-ലധികം വോളന്റിയർമാരും ഈ പദ്ധതിയുടെ ഭാഗമായി സജീവമായി രംഗത്തുണ്ട്.

രാജ്യത്തിന്റെ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികളോടുള്ള ആദരവും അവരുടെ ആരോഗ്യ സംരക്ഷണത്തോടുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുമാണ് ഈ കാമ്പെയ്ൻ വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!