യെമനിലെ ഹൊദൈദ തീരത്ത് ചരക്കുകപ്പലിന് നേരെ ആ ക്ര മണം; യുകെഎംടിഒയ്ക്ക് അടിയന്തിര സന്ദേശം ലഭിച്ചു

Attack on cargo ship off the coast of Hodeidah, Yemen_ UKMTO receives urgent message.

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ (Hodeidah) നിന്നും 30 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് മാറി ചെങ്കടലിൽ വെച്ച് ഒരു ചരക്കുകപ്പലിന് (Cargo Vessel) നേരെ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണമുണ്ടായതായി ഇന്ന് ജൂലൈ 05 ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു.

തങ്ങൾ സായുധരായ അക്രമികളുടെ പിടിയിലാണെന്നും അടിയന്തിര സഹായം വേണമെന്നും കാണിച്ച് കപ്പലിൽ നിന്നുള്ള ഡിസ്ട്രസ് അലർട്ട് ലഭിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു.

കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്നും, കടലിൽ സംശയാസ്പദമായ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ യുകെഎംടിഒ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!