കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു.

Lizzy returns to the screen in the latest advertisement for Kalyan Jewellers.

ലൈറ്റ്‌സ്… ക്യാമറ… ലിസി.
അഭിനയലോകത്ത് നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട്, കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ, 1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത് എന്നതാണ്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സർഗാത്മകമായ ഈ അപൂർവ്വ ഒത്തുചേരൽ സിനിമാപ്രേമികളുടെ മനസിൽ വലിയ സന്തോഷം നിറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!