യുഎഇയിൽ വ്യാപക ഇന്റർനെറ്റ് തടസ്സം ; ഉപഭോക്താക്കൾക്ക് അടിയന്തിര സന്ദേശവുമായി e& ടെലികോം

Widespread online internet outage in uae; 'e&' telecom issues urgent message to customers.

യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ ‘ഇ ആൻഡ്’ (e&) നെറ്റ്‌വർക്കിൽ ഇന്നു ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യവ്യാപകമായി വലിയ തോതിലുള്ള സേവന തടസ്സം (Mass service interruption) റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ പ്രശസ്തമായ ‘ഇലൈഫ്’ (eLife) ഹോം പാക്കേജുകൾ ഉൾപ്പെടെയുള്ള നിരവധി അക്കൗണ്ടുകളെ ഈ തകരാർ ബാധിച്ചിട്ടുണ്ട്. വീടുകളിലെ ഇന്റർനെറ്റ് (Wi-Fi), ടെലിവിഷൻ സേവനങ്ങൾ എന്നിവ പൂർണ്ണമായും നിലച്ചതായി ഒട്ടനവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി ലാപ്ടോപ്പുകൾ കണക്ട് ചെയ്യാൻ ശ്രമിച്ചവർക്കും വളരെ പതുക്കെ മാത്രമാണ് ഇന്റർനെറ്റ് ലഭിച്ചത്.

തകരാർ സംഭവിച്ച കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഉപഭോക്താക്കൾ ആരും തന്നെ കസ്റ്റമർ കെയറിലേക്ക് വിളിച്ച് പ്രത്യേകം പരാതി രജിസ്റ്റർ ചെയ്യുകയോ ഫോളോ-അപ്പ് നടത്തുകയോ ചെയ്യേണ്ടതില്ലെന്നും കമ്പനി ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് അയച്ച അടിയന്തിര എസ്.എം.എസ് (SMS) സന്ദേശത്തിൽ വ്യക്തമാക്കി.

നിലവിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന കൃത്യമായ സമയം (Time needed to restore) വരും മണിക്കൂറുകളിൽ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തകരാർ മാറുന്നത് വരെ ഉപഭോക്താക്കൾ താല്കാലിക ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!