അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ശക്തമാണെങ്കിലും ഹോർമുസ് കടലിടുക്ക് ഇനി തുറക്കുന്നത് ഇറാന്റെ സ്വന്തം താല്പര്യങ്ങൾക്കും ക്രമീകരണങ്ങൾക്കും (Iranian arrangements) വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി.
വാഗ്ദാനങ്ങൾ ലംഘിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇക്കാലത്ത് പ്രത്യാഘാതങ്ങളില്ലാതെ പോകില്ലെന്ന് അമേരിക്ക ഇതുവരെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. “വ്യക്തമായി പറയാം; നിങ്ങൾ ആക്രമിച്ചാൽ തിരിച്ചടിയും നേരിടേണ്ടി വരും” എന്ന് അദ്ദേഹം യു.എസിന് കടുത്ത മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള താല്കാലിക വെടിനിർത്തൽ കരാർ തകരുകയും, ഇറാന്റെ നാവിക-തുറമുഖ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഈ കടുത്ത പ്രതികരണം.






