യുഎഇയിൽ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടും. ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49°C വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 39°C മുതൽ 45°C വരെയും ഉയർന്നേക്കാം. മലയോര മേഖലകളിൽ 33°C മുതൽ 38°C വരെയായിരിക്കും താപനില.
പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും. കിഴക്കൻ മേഖലകളിൽ രാവിലെയോടെ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 20 കി.മീ വരെ വേഗതയിൽ (വീശിയടിക്കുമ്പോൾ 30 കി.മീ വരെ) തെക്കുകിഴക്കൻ / വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയർന്നേക്കാം.
കടൽ ശാന്തം: അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കും.
മഞ്ഞിനും ഈർപ്പത്തിനും സാധ്യത: രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ഇത് ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനോ (fog/mist) നേരിയ മഞ്ഞിനോ കാരണമായേക്കാം.
ഞായറാഴ്ച മുതൽ മാറ്റം: ഞായറാഴ്ച മുതൽ താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് NCM പ്രവചിക്കുന്നു. എന്നാൽ ഈർപ്പമുള്ള അന്തരീക്ഷം തിങ്കളാഴ്ച പുലർച്ചെ വരെ തുടർന്നേക്കാം.






