യുഎഇയുടെ കിഴക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ (Convective clouds) രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാത്രിയിലും ചൊവ്വാഴ്ച രാവിലെയുമായി അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ചില ആന്തരിക, തീരദേശ മേഖലകളിൽ മൂടൽമഞ്ഞോ (Fog/Mist) പുകമഞ്ഞോ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
താപനില: അബുദാബി- 29°C മുതൽ 39°C വരെ. ദുബായ് – 31°C മുതൽ 41°C വരെ.
മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ തെക്ക്-കിഴക്ക് / വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശിയടിക്കും. കാറ്റിന്റെ വേഗത ചില സമയങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ ഉയരാനും പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.





