ദുബായിൽ ബാച്ചിലർ/ഷെയറിംഗ് റൂമുകൾക്കുള്ള പുതിയ നിയമങ്ങൾ ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ !
-
പ്രാബല്യത്തിൽ വരുന്ന തീയതി: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച നിയമം ഓഗസ്റ്റ് 26 മുതൽ ഔദ്യോഗികമായി നിലവിൽ വരും.
-
പ്രധാന ലക്ഷ്യം: ജനസാന്ദ്രത നിയന്ത്രിക്കുക, അനധികൃത ബെഡ്-സ്പേസുകൾ തടയുക, സുരക്ഷിതവും ആരോഗ്യകരവുമായ താമസസൗകര്യം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ലേബർ അക്കോമഡേഷനുകൾക്ക് ഈ നിയമം ബാധകമല്ല.
-
വാടകക്കാർക്ക് വിലക്ക് (No Subletting): ഫ്ലാറ്റോ മുറിയോ വാടകയ്ക്കെടുക്കുന്ന സാധാരണ വാടകക്കാർക്ക് അത് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകാൻ (Sublet) അനുവാദമില്ല. കെട്ടിട ഉടമകൾക്കോ അല്ലെങ്കിൽ ഇതിനായി പ്രത്യേകം ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഷെയറിംഗ് അടിസ്ഥാനത്തിൽ മുറികൾ നൽകാൻ സാധിക്കൂ.
-
മുൻസിപ്പാലിറ്റി പെർമിറ്റ് നിർബന്ധം: ദുബായ് മുൻസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ ഒരു വസ്തുവും ഷെയറിംഗ് പാർപ്പിട ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
-
കടുത്ത പിഴകൾ: നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പ്രാഥമിക പിഴ. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി 10 ലക്ഷം ദിർഹം (1 Million AED) വരെ ഈടാക്കും. കൂടാതെ വെള്ളം, വൈദ്യുതി ബന്ധം വിച്ഛേദിക്കൽ, പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയ നടപടികളും നേരിടേണ്ടി വരും.
-
ഒരു വർഷത്തെ സാവകാശം (Grace Period): നിലവിൽ ഷെയറിംഗ് രീതിയിൽ പ്രവർത്തിക്കുന്ന കെട്ടിട ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമത്തിന് വിധേയമായി മാറ്റങ്ങൾ വരുത്തുന്നതിനായി നിയമം നിലവിൽ വരുന്ന തീയതി മുതൽ 1 വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.





