ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ട്രെയിൻ ഇറങ്ങി കാർ വാടകയ്‌ക്കെടുക്കാം; ‘റെയിൽ ടു റോഡ്’ സേവനം വരുന്നു

New Rail to Road car rental service announced for Etihad Rail passengers

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ട്രെയിൻ ഇറങ്ങി കാർ വാടകയ്‌ക്കെടുക്കാൻ കഴിയുന്ന ‘റെയിൽ ടു റോഡ്’ സേവനം വരുന്നു

റെയിൽ ടു റോഡ് സേവനം: ട്രെയിൻ സ്റ്റേഷനിൽ ഇറങ്ങി സ്വന്തമായി വാഹനം ഓടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സഹായിക്കുന്ന ഈ പദ്ധതി യു.എ.ഇയിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്‌സൈറ്റ്, ത്രിഫ്റ്റി പ്ലാറ്റ്‌ഫോം എന്നിവ വഴി ട്രെയിൻ ടിക്കറ്റുകൾക്കൊപ്പം തന്നെ വാഹനങ്ങളും ബുക്ക് ചെയ്യാം.

ശൃംഖലയിലുള്ള 11 പാസഞ്ചർ സ്റ്റേഷനുകളിലും ഡിജിറ്റൽ റെന്റൽ കിയോസ്കുകളും സഹായ മേശകളും (Physical assistance desks) ഉണ്ടായിരിക്കും.ആദ്യ ഘട്ടത്തിൽ 500 വാഹനങ്ങൾ: 10 ദശലക്ഷം ദിർഹം നിക്ഷേപിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 വാഹനങ്ങൾ ലഭ്യമാക്കും. ആവശ്യാനുസരണം ഇത് വർദ്ധിപ്പിക്കും.

ജൂൺ 30-ന് അബുദാബി – ഫുജൈറ റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു.

2026 സെപ്റ്റംബർ 30 ന് ദുബായ് സ്റ്റേഷനും (ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപം) ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും പ്രവർത്തനം തുടങ്ങും.

2026 നവംബർ 30 ന് മദീനത്ത് സായിദ്, ലീവ സ്റ്റേഷനുകൾ തുറക്കും.

2026 ഡിസംബർ 30 ന്: അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും.

2027 മാർച്ച് 30 ന്: ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർത്തിയാകും.

പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഒരു കോടിയോളം (10 Million) ആളുകൾ ഇത്തിഹാദ് റെയിൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!