യുഎഇയിലെ തീരദേശങ്ങളിൽ താപനില കുറയുമെന്നും, ഇന്ന് വിവിധയിടങ്ങളിൽ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉൾനാടൻ പ്രദേശങ്ങളിൽ താപനില 44°C മുതൽ 48°C വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 40°C മുതൽ 45°C വരെയും തുടരും. മലയോര മേഖലകളിൽ 32°C മുതൽ 38°C വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും 40 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യത. വ്യാഴം, വെള്ളി: തീരദേശങ്ങളിൽ താപനില വീണ്ടും ഉയർന്നേക്കും; രാത്രിയിൽ ഈർപ്പത്തിന്റെ അളവ് (Humidity) വർദ്ധിക്കും.
ശനി, ഞായർ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ രാത്രിയിലും പുലർച്ചെയും ചില തീരദേശങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് (Fog/Mist) സാധ്യതയുണ്ട്.






