ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം : ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ

Iran announces agreement with Oman on a plan for ship traffic through the Strait of Hormuz

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതത്തിനായുള്ള പദ്ധതിയിൽ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായി ഇരുപക്ഷവും ഇപ്പോൾ ഇതിന്റെ വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകി വരികയാണ്. ഗതാഗത പാതയുടെ മാപ്പ് സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ടെഹ്‌റാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.

അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, നേരത്തെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഇറാന് സമീപമുള്ള പാതയിലൂടെ കപ്പലുകൾ പ്രവേശിക്കുകയും ഒമാന് സമീപമുള്ള പാതയിലൂടെ പുറത്തുകടക്കുകയും ചെയ്യുന്ന രീതിയിലാണ് കരാർ നടപ്പിലാക്കുന്നത്. ഇടക്കാലയളവിൽ കപ്പലുകൾക്ക് യാതൊരുവിധ ഫീസോ ടോളോ നൽകേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!