കോഴിക്കോട് – ദുബായ് സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകി, പിന്നീട് റദ്ദാക്കി
ദുബായിലേക്ക് ഇന്നലെ തിങ്കളാഴ്ച്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അനിശ്ചിതാമായി വൈകിയത്. പിന്നീട് വിമാനം റദ്ദാക്കിയെന്ന് അറിയിപ്പ് നൽകുകയും ചെയ്തു. ഇന്നലെ വൈകിട്ട് 5.40ന് വിമാനം ദുബായിൽ നിന്ന് കരിപ്പൂരെത്തുന്ന വിമാനം 6. 40ന് ഇവിടെനിന്ന് തിരിച്ച് പറക്കേണ്ടതായിരുന്നു. ഈ വിമാനമാണ് അനിശ്ചിതമായി വൈകിയത്.
ഇന്ന് രാവിലെ 6ന് വിമാനം വീണ്ടും ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും വിമാനം പുറപ്പെട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് സ്പൈസ് ജെറ്റിന്റെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.
കരിപ്പൂരിൽ നിന്ന് വിമാനം പുറപ്പെടുന്നതിൽ അറിയിപ്പ് ലഭിക്കാതായതോടെ യാത്രക്കാർ പ്രതിഷേധിച്ചു. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് താമസിക്കാൻ മുറികളോ മറ്റ് സൗകര്യങ്ങളോ നൽകിയില്ലെന്നും പരാതിയുണ്ട്. യാത്രക്കാർ ദീർഘ സമയം വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഇതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.





