ദുബായ്: തിരഞ്ഞെടുത്ത പവർ പ്ലാനുകൾക്ക് (Power Plans) ആറ് മാസത്തേക്ക് 50 ശതമാനം വരെ ഇളവുകൾ ഉൾപ്പെടെയുള്ള വൻ ‘ബാക്ക്-ടു-സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ച് യു.എ.ഇ ടെലികോം ഓപ്പറേറ്ററായ ഡു (du).
യാത്രയിലായിരിക്കുമ്പോഴും മികച്ച കണക്റ്റിവിറ്റി നൽകുക എന്ന ലക്ഷ്യത്തോടെ, വാർഷിക പ്രീപെയ്ഡ് ഫ്ലെക്സി (Flexi) പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 60 ജി.ബി (60GB) അധിക ഡാറ്റയും ഈ ഓഫറിലൂടെ ലഭ്യമാകും.
ഹോം ഇന്റർനെറ്റ് സേവനങ്ങൾക്കും ഈ ആനുകൂല്യങ്ങൾ ബാധകമാണ്. ഹോം ഫൈബർ (Home Fibre) പ്ലാനുകൾക്ക് 20 ശതമാനവും ഹോം വയർലെസ് (Home Wireless) പ്ലാനുകൾക്ക് 10 ശതമാനവും ഡിസ്കൗണ്ടാണ് ഡു നൽകുന്നത്.
കൂടാതെ, വിവിധ സ്മാർട്ട് ഉപകരണങ്ങളും ആക്‌സസറികളും ഈ ബാക്ക്-ടു-സ്കൂൾ പ്രൊമോഷന്റെ ഭാഗമായി ലഭ്യമാണ്.
പുതിയ അക്കാദമിക് വർഷ ആരംഭിക്കുന്നതിനായി വിദ്യാർത്ഥികളും കുടുംബങ്ങളും തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഓഫറുകൾ എത്തിയിരിക്കുന്നത്. പഠനത്തിനും ജോലിക്കും ആശയവിനിമയത്തിനും ടെലികോം സേവനങ്ങളും മൊബൈൽ ഡാറ്റയും ഇന്ന് ഏറെ പ്രധാനപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്.





