ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം നിർമ്മിച്ച പുതിയ മേൽപ്പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ ഈ മേഖലയിലെ യാത്രാസമയം ഏകദേശം 10 മിനിറ്റിൽ നിന്ന് കേവലം 2 മിനിറ്റായി കുറഞ്ഞു.
അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ (Al Mustaqbal Street Development Project) ഭാഗമായി നിർമ്മിച്ച 500 മീറ്റർ നീളമുള്ള, ഇരു വരികളുള്ള (two-lane) ഈ മേൽപ്പാലം, ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നും വൺ സെൻട്രൽ (One Central) ഏരിയയിൽ നിന്നും പുറത്തുകടക്കുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിലൊന്നിലൂടെ അൽ മുസ്തഖ്ബൽ സ്ട്രീറ്റിലേക്കും സബീൽ പാലസ് സ്ട്രീറ്റിലേക്കും (Za’abeel Palace Street) കൂടുതൽ നേരിട്ടുള്ള യാത്രാമാർഗ്ഗമാണ് ഈ പാലം നൽകുന്നത്.
ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ വഴി കടന്നുപോകുന്ന ഡ്രൈവർമാർക്ക് വേഗമേറിയതും സുഗമവുമായ യാത്ര ഉറപ്പാക്കാനും സഹായിക്കുമെന്ന് ആർ.ടി.എ (RTA) വ്യക്തമാക്കി.
كيف أصبح التنقّل من مركز دبي التجاري العالمي أسرع؟
افتتحت #هيئة_الطرق_و_المواصلات جسراً جديداً ضمن مشروع تطوير شارع المستقبل، يخدم الحركة المرورية القادمة من مركز دبي التجاري العالمي ومباني ون سنترال باتجاه شارعي المستقبل وقصر زعبيل، ويسهم في خفض زمن الرحلة من 10 دقائق إلى… pic.twitter.com/gi4dsrTd41— RTA (@rta_dubai) August 22, 2026






