യുഎഇയിൽ 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്ന അബ്ദുറഹ്മാൻ യൂസഫ് അൽ ഖർദാവിക്ക് യുഎഇ പ്രസിഡന്റ് മാപ്പുനൽകി

UAE President pardons Abdul Rahman Yusuf Al Qaradawi after criminal conviction

പൊതുസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന കേസിൽ കോടതി ശിക്ഷ വിധിച്ച അബ്ദുറഹ്മാൻ യൂസഫ് അൽ ഖർദാവിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാപ്പുനൽകി.

അബുദാബി ഫെഡറൽ അപ്പീൽ കോടതിയുടെ സൈബർ ക്രൈംസ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് അൽ ഖർദാവിക്ക് 10 വർഷത്തെ തടവും 200,000 ദിർഹം പിഴയും വിധിച്ചത്.

അറസ്റ്റ് വാറണ്ടിനെ തുടർന്ന് കഴിഞ്ഞ വർഷം ലെബനീസ് അധികാരികളിൽ നിന്നാണ് യുഎഇ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരു രാജ്യങ്ങളുടെയും നിയമപ്രകാരമുള്ള കൈമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കേസിൽ പ്രസിഡന്റിന്റെ പ്രത്യേക മാപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്നും, ഇത് നടപ്പിലാക്കുന്നതിനുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!