ജോർദാൻ വ്യോമാതിർത്തി ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് തൊടുത്ത മിസൈലുകളിൽ ഭൂരിഭാഗവും തകർത്ത് ജോർദാൻ സായുധ സേന. രാജ്യത്തിന് നേരെ വന്ന 20 മിസൈലുകളിൽ 18 എണ്ണവും വ്യോമ പ്രതിരോധ സംവിധാനം വഴി വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി ജോർദാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ജോർദാൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച മിസൈലുകളിൽ 18 എണ്ണത്തെയും സൈന്യം ആകാശത്തുവെച്ചുതന്നെ തകർക്കുകയായിരുന്നു. ബാക്കിയുള്ള രണ്ട് മിസൈലുകൾ ജനവാസമേഖലയ്ക്ക് പുറത്തുള്ള വിജനമായ സ്ഥലങ്ങളിലാണ് പതിച്ചത്.
ആ ക്ര മണത്തിൽ രാജ്യത്ത് ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഫീൽഡ് അസസ്‌മെന്റുകൾ സ്ഥിരീകരിച്ചു.വീണുപോയ മിസൈലുകളുടെ അവശിഷ്ടങ്ങളും (Shrapnel) ചിന്നിച്ചിതറിയ ഭാഗങ്ങളും കണ്ടെത്താനും സുരക്ഷിതമാക്കാനുമുള്ള നടപടികൾ സ്പെഷ്യലൈസ്ഡ് ടീമുകൾ ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ പൊതുജനങ്ങൾ ഈ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് സൈനിക വക്താവ് കർശന നിർദ്ദേശം നൽകി.






