യു.എഇയിൽ രാവിലെ മൂടൽമഞ്ഞിനെത്തുടർന്ന് റെഡ് അലർട്ട് : ഇന്ന് രാത്രിയിൽ ഹ്യുമിഡിറ്റിക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് NCM

UAE weather: Red alert issued for fog

യുഎഇയിൽ ഇന്ന് ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഉച്ചയോടെ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്ത് ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അബുദാബിയിലും ദുബായിലും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. അതേസമയം രാത്രികാലങ്ങളിൽ താപനില അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 29 ഡിഗ്രി സെൽഷ്യസ് വരെയും കുറയാം.

മൂടൽമഞ്ഞും റെഡ് അലർട്ടും: പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടുന്നതിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ 4:43 നും 8:30 നും ഇടയിൽ ദൃശ്യപരത (Visibility) ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയുമായി തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ഈർപ്പം വർദ്ധിക്കാനും, മൂടൽമഞ്ഞോ പുകമഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ട്. അബുദാബിയിൽ ഈർപ്പനില 30 മുതൽ 90 ശതമാനം വരെയും ദുബായിൽ 25 മുതൽ 85 ശതമാനം വരെയും ആയിരിക്കും.

ചെറിയ തോതിലുളള കാറ്റ് വീശിയടിക്കുമെങ്കിലും ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി വർദ്ധിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും എങ്കിലും ചില സമയങ്ങളിൽ ചെറിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!