യുഎഇ ദേശീയ കാർഡ് സ്കീമായ ‘ജെയ്വാൻ’ (Jaywan) ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി എമിറേറ്റ്സ് എയർലൈൻസും അൽ ഇത്തിഹാദ് പേയ്മെന്റും (Al Etihad Payments) ധാരണയിലെത്തി. ഇന്ന് സെപ്റ്റംബർ 16 മുതൽ ജെയ്വാൻ കാർഡ് ഉടമകൾക്ക് എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗുകൾ നടത്താനും പ്രത്യേക ഇളവുകൾ സ്വന്തമാക്കാനും സാധിക്കും.
2026 സെപ്റ്റംബർ 16 മുതൽ എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (emirates.com) വഴിയും എമിറേറ്റ്സ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും ജെയ്വാൻ കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ജെയ്വാൻ റോയൽ ഡെബിറ്റ്, പ്രെസ്റ്റീജ് ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ ഉൾപ്പെടെ എല്ലാത്തരം ജെയ്വാൻ കാർഡുകളും സ്വീകരിക്കും.
ജെയ്വാൻ കാർഡ് ഉടമകൾക്ക് എമിറേറ്റ്സിന്റെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കും.
ബുക്കിംഗ് കാലാവധി: സെപ്റ്റംബർ 16, 2026 മുതൽ ഓഗസ്റ്റ് 31, 2027 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാകുക (2028 ഫെബ്രുവരി 29 വരെയുള്ള യാത്രകൾക്ക് ഇത് ഉപയോഗിക്കാം).






