ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 (iPhone 18 Series) പ്രോ, പ്രോ മാക്‌സ് ഫോണുകൾ വിപണിയിലെത്തി. ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ഇന്ന് പുലർച്ചെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ആഗോള വിൽപ്പനയുടെ ഭാഗമായി ദുബായ് മാളിലെ ആപ്പിൾ സ്റ്റോർ വാതിലുകൾ തുറന്നു.
കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് ആദ്യമായി സ്റ്റോറിലേക്ക് പ്രവേശിച്ച ഉപഭോക്താക്കളെ ആപ്പിൾ ജീവനക്കാർ സ്വീകരിച്ചത്. ആദ്യ ഉപഭോക്താവ്: ബർദുബായിലെ ബുർജുമാനിൽ നിന്നും പുലർച്ചെ 5.45-ന് ദുബായ് മാളിലെത്തിയ മുഹമ്മദ് ഷാക്ക എന്ന ഉപഭോക്താവാണ് ക്യൂവിൽ ഒന്നാമതായി നിന്ന് ഫോൺ കൈപ്പറ്റിയത്.
മുൻപുള്ള ഓരോ ഐഫോൺ ലോഞ്ചിലും ക്യൂവിൽ നിന്ന് ഫോൺ വാങ്ങുന്നത് പതിവാക്കിയ ഷാക്ക, ഇത്തവണയും തന്റെ ഐഫോൺ പ്രണയം ആവർത്തിക്കുകയായിരുന്നു.






