സോഷ്യൽ മീഡിയ വഴി വ്യാജ റിക്രൂട്ട്‌മെന്റ് ; തട്ടിപ്പുകാർക്കെതിരെ ദുബായ് പോലീസിന്റെ ജാഗ്രത നിർദ്ദേശം

Dubai Police warn against fake domestic worker recruitment ads

യുഎഇയിൽ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴിയും മറ്റും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകി.

തട്ടിപ്പ് രീതി: കുറഞ്ഞ വേതനത്തിൽ ഗാർഹിക തൊഴിലാളികളെ (ഹൗസ് മെയ്ഡുകൾ, ഡ്രൈവർമാർ തുടങ്ങിയവരെ) നൽകാം എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മെസ്സേജുകളിലൂടെയും പരസ്യം ചെയ്താണ് ഓൺലൈൻ തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.

പണം നഷ്ടപ്പെടാനുള്ള സാധ്യത: മുൻകൂർ അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം ഇത്തരക്കാർ അപ്രത്യക്ഷരാവുകയോ വ്യാജ കരാറുകൾ നൽകി വഞ്ചിക്കുകയോ ചെയ്യുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.

അംഗീകൃത കേന്ദ്രങ്ങൾ മാത്രം: തൊഴിൽ-മാനവവിഭവശേഷി മന്ത്രാലയത്തിന്റെ (MOHRE) അംഗീകാരമുള്ള തദ്ബീർ (Tadbeer) കേന്ദ്രങ്ങൾ വഴിയോ ലൈസൻസുള്ള നിയമപരമായ റിക്രൂട്ടിംഗ് ഏജൻസികൾ വഴിയോ മാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കുക.

റിപ്പോർട്ട് ചെയ്യാൻ: സംശയകരമായ പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ eCrime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന കോൾ സെന്റർ നമ്പറിലോ വിവരമറിയിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!