യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷാ കേന്ദ്രങ്ങൾ (ICAC) കൈകാര്യം ചെയ്യുന്ന ‘അൽഹിന്ദ് ഗ്ലോബൽ സർവീസസ്’ (Alhind Global Services) ഞായറാഴ്ചകളിൽ പാസ്പോർട്ട് വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. പ്രവൃത്തിദിവസങ്ങളിൽ പാസ്പോർട്ട് കൈപ്പറ്റാൻ സാധിക്കാത്ത പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ പുതിയ തീരുമാനം
-
പ്രവർത്തന സമയം: ഞായറാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെയാണ് പാസ്പോർട്ട് വിതരണത്തിനുള്ള പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക.
-
സേവനത്തിന്റെ ഉദ്ദേശ്യം: പ്രവൃത്തിദിവസങ്ങളിലെ തിരക്ക് കാരണവും ജോലിയുടെ ബാധ്യതകൾ മൂലവും പാസ്പോർട്ട് വാങ്ങാൻ സാധിക്കാത്തവർക്കും, കൊറിയർ സർവീസിനായി കാത്തിരിക്കാൻ സാധിക്കാത്ത അടിയന്തര യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
-
ശ്രദ്ധിക്കേണ്ട കാര്യം: ഞായറാഴ്ചകളിൽ പാസ്പോർട്ട് നേരിട്ട് വിതരണം ചെയ്യുന്നത് (Collection & Delivery) മാത്രമായിരിക്കും നടക്കുക; പുതിയ അപേക്ഷകൾ സമർപ്പിക്കാനോ മറ്റ് അറ്റസ്റ്റേഷൻ സേനങ്ങൾക്കോ ഞായറാഴ്ചകളിൽ അനുമതിയുണ്ടായിരിക്കില്ല.
-
സാധാരണ പ്രവർത്തന സമയം: തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെയാണ് അൽഹിന്ദ് കേന്ദ്രങ്ങളുടെ സാധാരണ പ്രവർത്തന സമയം. പ്രാരംഭ ഘട്ടത്തിലെ കാലതാമസങ്ങൾ പൂർണ്ണമായി പരിഹരിച്ചതായും അപ്പോയിന്റ്മെന്റുകൾ തടസ്സമില്ലാതെ ലഭ്യമാണെന്നും ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. അപ്പോയിന്റ്മെന്റുകൾക്കായി consularsevainuae.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.






