ഇറാന് നേരെ അമേരിക്ക വീണ്ടും സൈനിക ആ ക്ര മണങ്ങൾ നടത്തിയാൽ പുതിയ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് (Prolonged war) തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഐ.ആർ.ജി.സി വക്താവ് വ്യക്തമാക്കി.
ലോകത്തെ അത്ഭുതപ്പെടുത്തുന്ന പുതിയ ശേഷികളുള്ള ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കുമെന്ന് ഐ.ആർ.ജി.സി വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മുൻപ് ആക്രമിക്കാത്ത പുതിയ സൈനിക-തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഇത്തവണ തങ്ങളുടെ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ യു.എസ് അക്രമണങ്ങളുണ്ടായാൽ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിലും തിരിച്ചടികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് (Prolonged war) സൈന്യം പൂർണ്ണസജ്ജമാണെന്ന് ഐ.ആർ.ജി.സി അറിയിച്ചു.






