ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
സമൂഹത്തിന് വേണ്ടി ശൈഖ് അഹമ്മദ് ചെയ്ത സേവനങ്ങളും സംഭാവനകളും വരും തലമുറകൾ എന്നും ആദരവോടെ സ്മരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അൽ മക്തൂം രാജകുടുംബത്തോടും ദുബായിലെ ജനങ്ങളോടും തന്റെ അനുശോചനം പങ്കുവെച്ച പ്രധാനമന്ത്രി, പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നു.
ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.





