സ്തനാർബുദ രോഗികൾക്ക് അത്യാധുനിക പരിചരണം: മൂന്ന് പ്രമുഖ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി അബുദാബി

State-of-the-art breast cancer care: Abu Dhabi designates three leading hospitals as Centers of Excellence.

അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (DoH) എമിറേറ്റിലെ പ്രമുഖമായ മൂന്ന് ആശുപത്രികളെ സ്തനാർബുദ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള പ്രത്യേക മികവിന്റെ കേന്ദ്രങ്ങളായി (Centres of Excellence for Breast Cancer) പ്രഖ്യാപിച്ചു. എമിറേറ്റിൽ അർബുദ മുൻകരുതൽ പരിശോധനകൾ നടത്തുന്നവരുടെ എണ്ണത്തിൽ 85% വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി.

തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ: ബുർജീൽ മെഡിക്കൽ സിറ്റിയിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (Burjeel Cancer Institute), ക്ലീവ്‌ലാൻഡ് ക്ലിനിക്ക് അബുദാബി (Cleveland Clinic Abu Dhabi), സേഹ തവാം ഹോസ്പിറ്റൽ (SEHA Tawam Hospital – Al Ain) എന്നിവയെയാണ് അബുദാബി ആരോഗ്യവകുപ്പ് സെന്റർ ഓഫ് എക്‌സലൻസുകളായി അംഗീകരിച്ചത്.

പരിശോധന, രോഗനിർണ്ണയം, ബയോപ്സി, സർജറി, റേഡിയേഷൻ, പുനരധിവാസം വരെയുള്ള മുഴുവൻ ചികിത്സാ ഘട്ടങ്ങളും ലോകോത്തര നിലവാരത്തിൽ രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ‘വൺ-സ്റ്റെപ്പ് ബ്രെസ്റ്റ് ക്ലിനിക്ക്’ വഴി പരിശോധന മുതൽ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് വരെയുള്ള കാര്യങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ എ.ഐ (AI) അധിഷ്ഠിത അഡാപ്റ്റീവ് റേഡിയേഷൻ തെറാപ്പിയും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള കോൺട്രാസ്റ്റ് ഇമേജിംഗും തവാം ഹോസ്പിറ്റലിൽ ബ്രെവെറ ബയോപ്സി സിസ്റ്റവും രോഗികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനായി അബുദാബിയിൽ ആരംഭിച്ച ക്യാമ്പയിനുകൾ മൂലം നേരത്തെയുള്ള പരിശോധനകളിൽ (Early screening) 85 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!