യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ജീവിതത്തിനായി ഏഴ് തത്വങ്ങൾ പ്രഖ്യാപിച്ചു. ദുബായിൽ ജീവിക്കുന്നവരും സന്ദർശിക്കുന്നവരും ഈ നഗരത്തെ സ്നേഹിക്കുന്നവരുമായ എല്ലാവരും ദുബായിയുടെ വികസനത്തിന് അടിത്തറയിട്ട മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സ്’ (The Letters – Lessons from Life Part 2) എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയ “ദുബായ് സമൂഹത്തിനായുള്ള കത്ത്” (A Letter to the Dubai Community) എന്ന സന്ദേശത്തിലാണ് ഈ ഏഴ് പ്രധാന മൂല്യങ്ങൾ വിശദീകരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ച ഏഴ് തത്വങ്ങൾ (Seven Rules):
-
ഉത്തരവാദിത്തമാണ് ജീവിതം, ഉത്തരവാദിത്തമാണ് ജീവിതത്തിന് അർത്ഥം നൽകുന്നത് (Life is responsibility and responsibility gives life meaning)
-
ബഹുമാനം ഓരോ വ്യക്തിയുടെയും മൂല്യത്തെ അംഗീകരിക്കുന്നു (Respect recognises the value of every person)
-
മികവാണ് ലോകത്തിന് നൽകാനാകുന്ന ഏറ്റവും മികച്ച സന്ദേശം (Excellence is the finest message we can send the world)
-
വിനയം നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്നു (Humility elevates us)
-
ആശാവഹമായ കാഴ്ചപ്പാടാണ് (Optimism) നമ്മുടെ ജീവിതരീതി (Optimism is our way of life)
-
നന്മ ചെയ്യൽ നമ്മുടെ പാതയും വഴിയുമാണ് (Doing good is both our path and our way)
-
നമ്മെ സ്വീകരിച്ച് സംരക്ഷിക്കുന്ന രാജ്യത്തോട് നാം പൂർണ്ണ വിശ്വസ്തത പുലർത്തണം (A country that embraces us deserves our loyalty)
-
വൻകിട കെട്ടിടങ്ങളോ നഗരങ്ങളോ നിർമ്മിക്കുന്നതല്ല യഥാർത്ഥ അത്ഭുതമെന്നും, ഉന്നത തത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതാണ് യഥാർത്ഥ അത്ഭുതമെന്നും ഷെയ്ഖ് മുഹമ്മദ് കത്തിൽ ഓർമ്മിപ്പിക്കുന്നു.
-
സെപ്റ്റംബർ 6-നാണ് ‘ദി ലെറ്റേഴ്സ്’ പ്രകാശനം ചെയ്തത്. ഒക്ടോബർ 1 മുതൽ ഇതിന്റെ അറബിക് പതിപ്പ് യു.എ.ഇയിലെ പ്രമുഖ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്. ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 15-ന് പുറത്തിറങ്ങും.





