ദുബായ് മലയാളം മിഷൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവം 2026ന്റെ സ്വാഗതസംഘ രൂപീകരണ യോഗവും ബ്രോഷർ പ്രകാശനവും നടന്നു.മാവേലിക്കര എംഎൽഎ എം. എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഭാഷാ ഡയറക്ടർ എം സത്യൻ മുഖ്യാതിഥിയായി. അരുൺകുമാറും എം സത്യൻ ചേർന്ന് സർഗോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷനായി. പ്രവാസക്ഷേമ ബോർഡ് മുൻ ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ്, മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, അക്കാദമിക് കോർഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ്മാൻ , ദുബായ് ചാപ്റ്റർ മുൻ സെക്രട്ടറി പ്രദീപ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
നാം ഹരിഹനെ ചെയർമാനായും സുനിൽ ആറാട്ടുകടവിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്ത് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലിപ് സി എൻ എൻ സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.






