സൗദി വിമാനത്താവള ആ ക്ര മണം: ഇത്തിഹാദും ഫ്ലൈ ദുബായും സൗദിയിലേക്കുള്ള കൂടുതൽ സർവീസുകൾ റദ്ദാക്കി

Saudi airport attack _Etihad and flydubai cancel more flights.

സൗദി അറേബ്യൻ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി മിസൈലാ ക്ര മണങ്ങളെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇത്തിഹാദ് എയർവേസും ഫ്ലൈ ദുബായും സൗദിയിലേക്കുള്ള കൂടുതൽ സർവീസുകൾ റദ്ദാക്കി.

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള ഒക്ടോബർ 9-ലെ 6 സർവീസുകളും, ഒക്ടോബർ 10-ലെ 2 സർവീസുകളും ഉൾപ്പെടെ 8 ഫ്ലൈറ്റുകൾ റദ്ദാക്കി. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയെന്നും എയർലൈൻ വ്യക്തമാക്കി.

റിയാദ്, യാൻബു സർവീസുകൾ ഒക്ടോബർ 10 വരെയും അഭഹ സർവീസുകൾ ഒക്ടോബർ 11 വരെയും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.

ഒക്ടോബർ 8-ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും സൗദിയ വിമാനത്തിന് നേരെയും നടന്ന ഹൂതി ആക്രമണങ്ങളിൽ സൗദിയ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽകൽത്തമി ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക ചാനലുകൾ വഴി സമയബന്ധിതമായി യാത്രക്കാർക്ക് അപ്‌ഡേറ്റുകൾ നൽകുമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!