വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന; 2027-2029 കാലയളവിലേക്ക് 292.5 ബില്യൺ ദിർഹത്തിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

UAE approves budget of over Dh290 billion for 2027 to 2029

യുഎഇ വരും വർഷങ്ങളിലെ വികസന കുതിപ്പിന് കരുത്തേകി 2027 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തേക്ക് 292.5 ബില്യൺ ദിർഹത്തിന്റെ പുതിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഒക്ടോബർ 12 തിങ്കളാഴ്ചയാണ് ബജറ്റ് പ്രഖ്യാപനം നടത്തിയത്. മുൻ ബജറ്റ് കാലയളവിനെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വളർച്ചയാണ് പുതിയ ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ 2027 സാമ്പത്തിക വർഷത്തേക്ക് മാത്രം 90.1 ബില്യൺ ദിർഹം വകയിരുത്തി.

സർക്കാരിന്റെ മുൻഗണനകൾ: വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, സാമൂഹിക സേവനങ്ങൾ, ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കൽ, പൗരന്മാരുടെ സുസ്ഥിരത എന്നിവയാണ് യു.എ.ഇ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!