ദുബായ്: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാൽ കിഴക്കൻ, ആന്തരിക, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ തുടങ്ങുമെന്നും ഇത് മഴയ്ക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നവെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. തുടക്കത്തിൽ തെക്കുകിഴക്ക് ദിശയിൽ നിന്ന് കാറ്റ് പിന്നീട് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ ഇത് ശക്തിപ്പെട്ടേക്കാം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം.
ചില സ്ഥലങ്ങളിൽ ദൃശ്യപരതയെ ബാധിച്ചേക്കാവുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ട്. അബുദാബിയിലും ഷാർജയിലും വ്യാഴാഴ്ച ഏറ്റവും ഉയർന്ന താപനില 38°C ആയിരിക്കും. ദുബായിൽ അത് 37°C ആയിരിക്കും. അബുദാബിയിലും ദുബായിലും മെർക്കുറി 29°C വരെയും ഷാർജയിൽ 26°C വരെയും താഴുമെന്നും എൻസിഎം കൂട്ടിച്ചേർത്തു.






