യുഎഇയിൽ അടുത്ത 5 ദിവസം മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM)

The National Centre of Meteorology (NCM) has stated that there is a possibility of rain, fog, and dust storms in the UAE over the next five days.

യുഎഇയിൽ ഒക്ടോബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. അന്തരീക്ഷ ഈർപ്പം വർദ്ധിക്കുന്നതിനെ തുടർന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയോടെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞോ (Fog) പുകമഞ്ഞോ (Mist) അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ നൽകുന്ന കാർമേഘങ്ങൾ (Convective clouds) രൂപപ്പെടാൻ സാധ്യതയുണ്ട്.

ഉൾനാടൻ പ്രദേശങ്ങളിൽ 37°C മുതൽ 42°C വരെ തീരദേശങ്ങളിലും ദ്വീപുകളിലും: 35°C മുതൽ 40°C വരെയും, മലയോര മേഖലകളിൽ: 28°C മുതൽ 33°C വരെ ആർദ്രതയും (Humidity) മൂടൽമഞ്ഞും: രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി തീരദേശങ്ങളിലും ഉൾനാടുകളിലും അന്തരീക്ഷ ഈർപ്പം 90% വരെ ഉയർന്നേക്കാം. ഇത് കാഴ്ചാപരിധി കുറയ്ക്കുന്ന മൂടൽമഞ്ഞിന് കാരണമാകും.

കാറ്റ് മിതമായ രീതിയിൽ വീശുമെങ്കിലും (10-25 km/h), ചില സമയങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗത കൈവരിച്ച് പൊടിക്കാറ്റിന് (Blowing dust) കാരണമായേക്കാം. അറേബ്യൻ ഗൾഫിൽ കടൽ ഇടയ്ക്കിടെ മിതമായ അവസ്ഥയിലാകുമെങ്കിലും ഒമാൻ കടലിൽ ശാന്തമായിരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!