വരാനിരിക്കുന്ന ദുബായ് ഫ്യൂച്ചർ വീക്കിൽ (Dubai Future Week) തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായി അഞ്ച് പ്രധാന മേഖലകളിൽ നിന്നുള്ള 500 നേതാക്കൾക്കും പ്രൊഫഷണലുകൾക്കും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്ഷണം അയച്ചു.
ജനങ്ങളെ മുൻനിർത്തിയുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ദുബായ് കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇവരെ ഞങ്ങളുടെ പങ്കാളികളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
നവംബർ 18 മുതൽ 21 വരെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ (Museum of the Future), എമിറേറ്റ്സ് ടവേഴ്സ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്.
ദുബായ് ഫ്യൂച്ചർ വീക്കിന്റെ എട്ട് പ്രധാന ആശയങ്ങളിലൊന്നായ ‘500 ഫ്യൂച്ചർ മൈൻഡ്സ്’ വഴിയാണ് ഇവർ പങ്കാളികളാകുന്നത്. വരും വർഷങ്ങളിലെ പ്രധാന മുൻഗണനകൾ കണ്ടെത്താനും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ.






