ദമ്മാം വിമാനത്താവള ആ ക്ര മണം: യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സൗദി വിമാനത്താവള ജീവനക്കാരന് ദാരുണാന്ത്യം

Dammam Airport Attack: Saudi airport employee meets a tragic end while attempting to save passengers' lives.

സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആ ക്ര മണത്തെത്തുടർന്നുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിമാനത്താവള ജീവനക്കാരൻ മരിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ നൽകിയ മകൻ രാജ്യത്തിന്റെ രക്തസാക്ഷിയാണെന്ന് സുൽത്താൻ ബിൻ അലി അൽ മസ്തൂർ അൽ ഖഹ്താനിയുടെ പിതാവ് അലി അൽ ഖഹ്താനി പറഞ്ഞു.

ഒക്ടോബർ 21 ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന് സമീപം തീപിടുത്തമുണ്ടായി. തീ കൂടുതൽ പടരുന്നത് തടയാൻ സഹപ്രവർത്തകർക്കൊപ്പം ഫയർ എക്സ്റ്റിംഗ്ലിഷറുമായി സുൽത്താൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടയിൽ കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് സുൽത്താന് ശ്വാസം മുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൂതികളുടെ ആക്രമണമാണ് വിമാനത്താവളത്തിലുണ്ടായത്. ഈ ആ ക്ര മണത്തിൽ സുൽത്താന്റെ ജീവന് പുറമെ മറ്റൊരു വ്യക്തിയും കൂടി കൊ ല്ല പ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!